ജിന്ന്‌: ചോദ്യവേഷത്തില്‍ വരുന്ന മറുപടികള്‍

ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കാണെന്നു പറയുന്നവരോട്‌ സക്കരിയ്യാ സ്വലാഹിയും കൂട്ടരും ചോദിക്കുന്ന ചോദ്യങ്ങള്‍ വേഷംമാറിവന്ന മറുപടികളാണ്‌. ജിന്നുകളുടെ സഹായം തേടിയ സുലൈമാന്‍ നബി ശിര്‍ക്ക്‌ ചെയ്‌തുവെന്നു പറയേണ്ടിവരില്ലേ എന്ന ചോദ്യത്തിലടങ്ങിയത്‌ ജിന്നുകളോട്‌ സഹായം തേടാമെന്നാണ്‌. ആ ചോദ്യത്തിന്ന്‌ സുലൈമാന്‍ നബിയുടേത്‌ മുഅ്‌ജിസത്താണെന്ന്‌ പറഞ്ഞവരോട്‌, ശിര്‍ക്കായ കാര്യം മുഅ്‌ജിസത്തായി കൊടുക്കുമോ എന്ന്‌ മറുചോദ്യം ചോദിക്കുമ്പോള്‍ അതിലടങ്ങിയത്‌ ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കുമല്ല, ഹറാമുമല്ല എന്നും അനുവദനീയമാണ്‌ എന്നുമാണ്‌. ഇത്‌ രണ്ടിലുമടങ്ങിയ മറ്റൊരാശയം ജിന്ന്‌ ഭൗതികജീവിയാണെന്നുമാണ്‌.
ഫൈസല്‍ മുസ്‌ല്യാരുടെ സി.ഡി.
പുഴയില്‍ വീണ അക്വ്‌ലാനികള്‍ എന്ന സി.ഡി.യില്‍ പുഴയില്‍ വീണ നിസ്സഹായന്‍ കരയില്‍ ഹാളിറുള്ള ജിന്നിനോട്‌ സഹായം തേടുന്നത്‌ ശിര്‍ക്കല്ലെന്നും ഹറാമേ ആവുകയുള്ളൂ എന്നുമുള്ള സക്കരിയ്യാ സ്വലാഹിയുടെ വാദം ചോദ്യോത്തരവേളയില്‍ വിഷയമായതുകാണാം. പുഴയില്‍ വീണ സമയത്ത്‌ ജിന്നിനോട്‌ സഹായം തേടിയ ഒരാള്‍ക്ക്‌ നിര്‍ബന്ധ സാഹചര്യത്തില്‍ ഹറാം ചെയ്‌താല്‍ അനുവദനീയമാകും എന്ന ഇളവു ലഭിക്കുമോ എന്നാണ്‌ ചോദ്യം. അതിന്ന്‌ ഫൈസല്‍ മുസ്‌ല്യാര്‍ പറഞ്ഞ മറുപടി പുഴയില്‍ വീണവന്ന്‌ നിര്‍ബന്ധിത സാഹചര്യമില്ല, അവനെ സഹായിക്കാന്‍ അല്ലാഹു ഉണ്ടല്ലോ എന്നാണ്‌. ഒന്നും കിട്ടാതെ വിശന്നു മരിക്കാന്‍ പോകുന്നവന്റെ മുമ്പില്‍ പന്നിമാംസമുണ്ടെങ്കില്‍ അല്‍പം ഭക്ഷിക്കാം, വ്യഭിചാരത്തിന്ന്‌ ഇതുപോലുള്ള നിര്‍ബന്ധിത സാഹചര്യമില്ലല്ലോ എന്നു പറഞ്ഞുകൊണ്ടാണ്‌ പുഴയില്‍ വീഴുന്നവന്ന്‌ ജിന്നിനെ വിളിക്കേണ്ട നിര്‍ബന്ധിത സാഹചര്യമില്ലെന്നു അദ്ദേഹം സമര്‍ത്‌ഥിക്കുന്നത്‌. എന്നാല്‍ സക്കരിയ്യാ സ്വലാഹി ജിന്നു സുഹൃത്തിന്റെ സാന്നിധ്യത്തില്‍ ചൂണ്ടലിട്ട്‌ മീന്‍പിടിക്കവേ പുഴയില്‍ വീഴുമ്പോള്‍ ജിന്നിനെ വിളിക്കുന്നതും ശിര്‍ക്കല്ലെന്നു പറയുന്നത്‌ ഒരു നിര്‍ബന്ധിത സാഹചര്യം ഉദാഹരിച്ചുകൊണ്ടാണ്‌. മുങ്ങിത്താഴുന്നവന്‍ ജോസഫിനെ വിളിക്കുന്നത്‌ അല്ലാഹു ഇല്ലാത്തതുകൊണ്ടല്ലല്ലോ. അത്‌ ശിര്‍ക്കാവില്ലെന്നു പറഞ്ഞത്‌ അത്‌ ഭൗതികമാണെന്നതുകൊണ്ടാണ്‌. അതേ മാനദണ്‌ഡം വെച്ചുകൊണ്ടാണ്‌. കരയിലെ ജിന്നിനെ വിളിച്ചാലും ശിര്‍ക്കാവില്ലെന്നു പറഞ്ഞത്‌. ജിന്നു സുഹൃത്തിനോടൊപ്പം പുഴയില്‍ ചൂണ്ടയിടുന്ന സമയത്ത്‌ വലിയ മീന്‍ കൊത്തിവലിച്ചപ്പോള്‍ പുഴയില്‍ വീഴാന്‍ പോകുന്ന ചൂണ്ടക്കാരന്‍, ജിന്ന്‌ സുഹൃത്തിനെ വിളിക്കുന്നത്‌ ശിര്‍ക്കാവില്ലത്രേ. അങ്ങനെ പറയുന്നതും ജിന്ന്‌ ഭൗതികമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഭൗതികമാണ്‌ ജിന്നിന്റെ സഹായമെങ്കില്‍ ഇത്‌ നിര്‍ബന്ധിത സാഹചര്യം തന്നെയാണ്‌. വ്യഭിചാരത്തോടല്ല അതിനെ സാദൃശ്യപ്പെടുത്തേണ്ടത്‌, ഭക്ഷണമില്ലാതെ മരിക്കാന്‍ പോകുന്നവന്‍ അത്യാവശ്യത്തിനു പന്നിയിറച്ചി തിന്നുന്ന അനുവദനീയത്തോടാണ്‌ അതിനെ സാദൃശ്യപ്പെടുത്തേണ്ടത്‌. ഒരു ഗൃഹനാഥന്‍ കുടുംബസമേതം തോണിയാത്ര ചെയ്യുന്നു. നീന്തലറിയുന്നത്‌ അയാള്‍ക്ക്‌ മാത്രം. തോണി മറിഞ്ഞാല്‍ അയാള്‍ കരയിലെ മനുഷ്യരെ വിളിക്കില്ലേ? കരയിലെ മനുഷ്യര്‍ക്കാര്‍ക്കും നീന്തലറിയില്ല. അപ്പോള്‍ കരയില്‍ ജിന്നുകളുണ്ടെങ്കില്‍ ജിന്നിനെ വിളിക്കുന്നത്‌ ജിന്നുസഹായം ഭൗതികമാണ്‌ എന്നു വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധിത സാഹചര്യമാണല്ലോ. ജിന്നിന്റെ സഹായം ഭൗതികമാണെന്നു വാദിക്കുകയും നിര്‍ബന്ധിത സാഹചര്യത്തില്‍ അതിനെ വിളിച്ചവന്റെ മേല്‍ ഹറാം ബാധകമാക്കുകയും ചെയ്യുന്നതില്‍ വൈരുധ്യമുണ്ട്‌. ജിന്നും ജിന്നിന്റെ സഹായം അഭൗതികവുമാണെന്നു വാദിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ നിര്‍ബന്ധിതാവസ്ഥയില്ല. അത്‌ പ്രാര്‍ത്ഥന ആയതിനാല്‍ അല്ലാഹുവെ വിളിച്ചാല്‍ മതി. ജിന്നിന്റെ സഹായം ഭൗതികമാണെന്ന്‌ പറയുന്ന ഫൈസല്‍ മുസ്‌ല്യാര്‍ക്കും സഹപ്രഭാഷകര്‍ക്കും നിര്‍ബന്ധിത സാഹചര്യമുണ്ടെന്നു സമ്മതിക്കേണ്ടിവരും.
ചൈനയിലെ പുഴയില്‍ വീണാല്‍
ജിന്നിന്റെ സഹായം ഭൗതികമാണെന്നതിന്ന്‌ സക്കരിയ്യാ സ്വലാഹി പറയുന്ന ഉദാഹരണം വെച്ച്‌ ചില ചോദ്യങ്ങള്‍. സ്വലാഹി ചൈനാ സന്ദര്‍ശന വേളയില്‍ അവിടത്തെ പുഴയില്‍ മീന്‍പിടിക്കവേ വീഴാന്‍ പോയാല്‍ ജിന്നിനോട്‌ ഏതു ഭാഷയില്‍ സഹായം ചോദിക്കണം. ചൈനീസ്‌ ജിന്നിന്ന്‌ മലയാളം തിരിയുമോ? സക്കരിയ്യാ സ്വലാഹിക്ക്‌ ആ ജിന്നിനോട്‌ സംസാരിക്കാന്‍ ചൈനീസ്‌ ഭാഷ അറിയുമോ. ചൈനക്കാരനായ മനുഷ്യന്‍ കേരളത്തിലെ പുഴയില്‍ വീണാല്‍ ഏതു ഭാഷയിലാണ്‌ ജിന്നിനെ വിളിക്കേണ്ടത്‌. സായിപ്പിന്റെ ഇംഗ്ലീഷ്‌ വിളി കേരള ജിന്നിന്ന്‌ തിരിയുമോ? അതോ അല്ലാഹുവെ പോലെ ഏതു ഭാഷയില്‍ വിളിച്ചാലും ജിന്നിന്നതു മനസ്സിലാവുമോ? ഇവക്കെല്ലാം ഞങ്ങള്‍ക്കു പറയാനുള്ള ഉത്തരം ജിന്നിന്റേത്‌ ഗൈബിയ്യായ വിഷയമാണെന്നാണ്‌.
നബി (സ്വ) വിശന്ന്‌ നടുവൊടിഞ്ഞ്‌ വയറ്റത്ത്‌ കല്ലുകെട്ടി കിടങ്ങുകീറുമ്പോള്‍, ക്വാദിറായ ജിന്നുകളെ കിടങ്ങു കീറാന്‍ വിളിക്കാത്തത്‌ ജിന്ന്‌ ഗൈബിയായതുകൊണ്ടാണ്‌. ജിന്നുകളെല്ലാം മരിച്ചുപോയതുകൊണ്ടല്ല. സുലൈമാന്‍ നബി (അ) ജിന്നുകളെക്കൊണ്ട്‌ പണിയെടുപ്പിച്ച കാര്യം റസൂല്‍ (സ്വ) മറന്നതുകൊണ്ടുമല്ല. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ മനസ്സിലാക്കാന്‍ കഴിയാത്തതും ശിര്‍ക്കായതുമാണ്‌ ജിന്നു സഹായം എന്നതി നാലാവാനേ തരമുള്ളൂ. അത്‌ പറയുന്നവരെ അക്വ്‌ലാനീ മുദ്രകുത്തി പുഴയില്‍ തള്ളിയിടുന്നവരോട്‌ ഒരു ചോദ്യം. ജിന്നിനോട്‌ സഹായം തേടുന്നത്‌ വസ്വീലത്തു ശ്‌ശിര്‍ക്കാണ്‌ എന്ന്‌ നിങ്ങള്‍ പറയുമ്പോഴും ഇത്തരം ബുദ്ധിയല്ലേ പ്രയോഗിക്കുന്നത്‌. ദൈവമെന്ന്‌ ഒരു വിഭാഗം വിശ്വസിക്കുന്ന മാതാ അമൃതാനന്ദമയിയോട്‌ അവരുടെ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്യാന്‍ പറഞ്ഞാല്‍ ശിര്‍ക്കാവില്ലെന്ന്‌ ഫൈസല്‍ മുസ്‌ല്യാര്‍ സമര്‍ഥിക്കുന്നുണ്ടല്ലോ. അത്‌ വസീലത്തു ശ്‌ശിര്‍ക്കാകുമോ, ഇല്ലേ?
ജിന്നിന്റെ സഹായ വിഭജനം
ജിന്നിനോടുള്ള സഹായാഭ്യര്‍ത്ഥനയില്‍ ശിര്‍ക്കാവുന്നതും ശിര്‍ക്കാവാത്തതുമുണ്ടെന്ന വിഭജനത്തിന്ന്‌ എന്താണ്‌ തെളിവ്‌? സുലൈമാന്‍ നബി (അ) അല്ലാതെ മറ്റൊരു പ്രവാചകന്നും ജിന്നിനെകൊണ്ട്‌ ജോലിയെടുപ്പിക്കുക എന്ന മുഅ്‌ജിസത്ത്‌ നല്‍കപ്പെട്ടിട്ടില്ല. സ്വഹാബിമാര്‍ക്കിടയിലാകട്ടെ നാം ഇന്നു നടത്തുന്ന ജിന്നു ചര്‍ച്ച ഉണ്ടായിരുന്നില്ലതാനും. ഫഹ്‌മുസ്സ്വഹാബ. (സ്വഹാബത്തിന്റെ ധാരണ) യും സലഫിന്റെ മന്‍ഹജും അംഗീകരിക്കുന്ന നാം ഇക്കാര്യത്തിലും അത്‌ നോക്കാന്‍ കടപ്പെട്ടവരാണ്‌. ജിന്നുകള്‍ക്ക്‌ മനുഷ്യരെ കാണാന്‍ കഴിയുമെന്നും മനുഷ്യര്‍ക്ക്‌ ജിന്നുകളെ കാണാന്‍ കഴിയില്ലെന്നുമുള്ള ക്വുര്‍ആന്‍ വാക്യം കേട്ട സ്വഹാബത്ത്‌ ജിന്നിന്റെ സഹായ വിഷയം ചര്‍ച്ചയാക്കിയതേ ഇല്ല. ഖന്തക്ക്‌ യുദ്ധത്തിന്നായി കിടങ്ങു കുഴിക്കവേ ആ പട്ടിണിപ്പാവങ്ങള്‍ ഹയ്യും ഹാളിറും ക്വാദിറും മുസ്‌ലിംകളുമായ ജിന്നുകളുടെ സഹായം തേടിക്കൂടേ എന്നു ചിന്തിച്ചതേയില്ല. സക്കരിയ്യാ സ്വലാഹിയും സഹപ്രഭാഷകരുമാകട്ടെ യാഇബാദല്ലഹി അഈനൂനീ എന്നതിനെ പുഴക്കരയിലേക്കും ചൂണ്ടലിടുന്നതിലേക്കുമെല്ലാം വലിച്ചിഴച്ച്‌ ജിന്നു സഹായം ഭൗതികമാക്കി. ഇത്‌ ഫഹ്‌മുസ്സ്വഹാബഃക്കും സലഫീ മന്‍ഹജിന്നും യോജിച്ചതാണോ?
ദുര്‍ബലവും കര്‍മങ്ങള്‍ക്ക്‌ അവലംബിച്ചുകൂടാത്തതുമാണെന്ന്‌ വാദികള്‍ തന്നെ സമ്മതിച്ച ഹദീഥിലേക്ക്‌ സുലൈമാന്‍നബി (അ) ന്റെ ജിന്നു സംഭവങ്ങളുള്ള ആയത്തുകളെ കൊണ്ടുവരുന്നത്‌ പ്രമാണവിരുദ്ധ നടപടിയാണ്‌. ദുര്‍ബലമായത്‌ തള്ളിക്കളയുക എന്ന കണിശമായ നിലപാടാണ്‌ സ്വീകരിക്കേണ്ടത്‌. ഇമാമുകള്‍ക്ക്‌ ഒരു ഹുക്‌മും മറ്റുള്ളവര്‍ക്ക്‌ മറ്റൊരു ഹുക്‌മും എന്നതു മാറ്റി ഒരു ഹുക്‌മ്‌ എല്ലാവര്‍ക്കും എന്ന നിലപാടാണ്‌ വേണ്ടത്‌ എന്ന സക്കരിയ്യാ സ്വലാഹിയും സഹപ്രഭാഷകരും തീരുമാനിച്ചാല്‍ പ്രശ്‌നം തീര്‍ന്നു.
ഒപ്പിടാന്‍ പ്രതിബന്ധമെന്ത്‌?
ഒപ്പിട്ടുകൊടുക്കണമെന്ന്‌ നേതാക്കള്‍ എഴുതിക്കൊടുത്ത വരികള്‍ സക്കരിയ്യ ഒപ്പിട്ടാല്‍ ഒരു അപകടവും വരില്ല. അതില്‍ അപകടമുള്ള വരികളില്ല. ജിന്നിനോട്‌ സഹായം തേടാം എന്ന വാദത്തില്‍ നിന്ന്‌ പിന്‍മാറണമെന്ന്‌ എഴുതിയൊപ്പിടാനും പറഞ്ഞിട്ടില്ല. സക്കരിയ്യാ സ്വലാഹി തന്നെ തന്റെ `സലഫി പ്രവര്‍ത്തകരോട്‌ സ്‌നേഹപൂര്‍വ്വം’ എന്ന ലഘുലേഖയില്‍ എടുത്ത്‌ ചേര്‍ത്തതില്‍നിന്ന്‌ അതു വായിക്കാം.
“ജിന്നിനോടുള്ള സഹായതേട്ടം, ജിന്നു ബാധയുണ്ടെന്നു സംശയിക്കുന്നവരെ ചികില്‍സിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ എന്റെ സംസാരങ്ങളിലും ലേഖനങ്ങളിലും വന്ന പ്രമാണ വിരുദ്ധമായ കാര്യങ്ങളില്‍ ഞാന്‍ ഖേദിക്കുന്നു. അതുവഴി ആദര്‍ശബന്ധുക്കള്‍ക്കുണ്ടായ ആശയക്കുഴപ്പത്തിലും പ്രസ്ഥാനത്തിനുണ്ടായ പ്രയാസങ്ങളിലും എനിക്കതിയായ ദുഃഖമുണ്ട്‌.” (സലഫി പ്രവര്‍ത്തകരോട്‌ സ്‌നേഹപൂര്‍വ്വം പേജ്‌ 6).
ടി.പി. അബ്‌ദുല്ലക്കോയ മദനിയുടെ വീട്ടില്‍ നിന്നിറങ്ങിയ ഉടനെ ഞാനുമായി ഫോണില്‍ ബന്ധപ്പെട്ടശേഷം മുജാഹിദ്‌ സെന്ററില്‍ വന്ന്‌ ഇതിന്റെ കോപ്പി എനിക്കു തന്നപ്പോള്‍ സ്വലാഹിയോട്‌ ഞാന്‍ പറഞ്ഞത്‌ ഇതൊപ്പിട്ടുകൊടുത്താല്‍ ഒരപകടവുമില്ല. അതോടെ പ്രശ്‌നം തീരും എന്നായിരുന്നു. അദ്ദേഹത്തെ പുറത്താക്കിയ എക്‌സിക്യൂട്ടീവ്‌ യോഗത്തിന്റെ അരമണിക്കൂര്‍ മുമ്പാണീ സംഭവം.
അതില്‍ “ജിന്നിനോടുള്ള സഹായത്തേട്ടം” എന്നല്ലാതെ `ജിന്നിനോടുള്ള സഹായത്തേട്ടം അനുവദനീയം’ എന്നില്ലല്ലോ. പുഴക്കരയിലിരിക്കുന്ന ജിന്നിനോട്‌ പുഴയില്‍ വീണവന്‍ സഹായം തേടിയാല്‍ ശിര്‍ക്കാവില്ല, ഹറാമേ ആവുകയുള്ളൂ എന്ന്‌ സക്കരിയ്യാ സ്വലാഹി പറഞ്ഞ സി.ഡി. കണ്ടശേഷമാണ്‌ ഈ നിബന്ധന നേതൃത്വം വെച്ചത്‌. (ഇതുള്‍ക്കൊള്ളുന്ന സി.ഡി. പൂര്‍ണമായി ഞാന്‍ കണ്ടിട്ടുണ്ട്‌). ഏറ്റവുമൊടുവില്‍ പുഴയില്‍ ചൂണ്ടയിലിടുന്നവന്‍ വെള്ളത്തില്‍ വീഴുമ്പോള്‍ ജിന്ന്‌ സുഹൃത്തിനെ വിളിച്ചാല്‍ ശിര്‍ക്കാവില്ല എന്ന്‌ സ്വലാഹി പറഞ്ഞപ്പോഴും വ്യക്തമാവുന്നത്‌ ഒപ്പിടാന്‍ വിസമ്മതിച്ച അതേ ആശയം തന്നെ.
ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം നിലനിര്‍ത്തി, അതങ്ങ്‌ ഒപ്പിട്ടുകൊടുത്ത്‌ പ്രശ്‌നം തീര്‍ക്കൂ എന്നു പറഞ്ഞപ്പോള്‍, ഹായ്‌ ഇതങ്ങനെ ഒപ്പിടാന്‍ പറ്റില്ല എന്ന്‌ അദ്ദേഹം തീര്‍ത്തുപറയുകയാണുണ്ടായത്‌.
സംഘടനക്കകത്തിരുന്നാല്‍ താന്‍ വിചാരിച്ച പല ആശയങ്ങളും പറയാന്‍ കഴിയില്ലെന്ന്‌ സ്വലാഹി കരുതുന്നു എന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. പോഷകഘടകങ്ങളെ പുറത്താക്കിയശേഷം നടന്ന വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍, താന്‍ ജിന്നുവാദം കൈവിട്ടു എന്നു പറഞ്ഞിരുന്ന ഒരാള്‍ പ്രസംഗിച്ചത്‌, `ഇനി നമുക്ക്‌ നമ്മുടെ ആശയം തുറന്നുപറയാം, പണം സഹായിക്കാന്‍ നമുക്ക്‌ ആളുകളുണ്ട്‌, പറയാന്‍ പണ്‌ഡിതന്മാരും നമ്മുടെ പക്ഷത്തുണ്ട്‌’ എന്നാണ്‌. അതില്‍ സക്കരിയ്യാ സ്വലാഹിയുടെ `സലഫികളോട്‌ സ്‌നേഹപൂര്‍വ്വം’ എന്ന ലഘുലേഖ വിതരണം നടത്തുകയും ചെയ്‌തു. ഇതു നല്‍കുന്ന വ്യക്തമായ പാഠം സക്കരിയ്യാ സ്വലാഹിയുടെ വാദങ്ങളിലേക്ക്‌ കെ.എന്‍.എമ്മിന്റെ പോഷക ഘടകങ്ങളുടെ ഭരണസമിതികളിലെ ഏതാണ്ടെല്ലാവരും ചാഞ്ഞുകഴിഞ്ഞിരുന്നു എന്നാണ്‌.

മുഖാ മുഖം

ഇന്ഷ അല്ലാഹ് , ജിന്ന് വാദികലുമായി  ::: മുഘാമുഖം ::  നാളെ  മക്കാ  സമയം ,  2.00  മണിക്ക് ,കോഴിക്കോട്  പങ്കെടുക്കുന്നവര്‍ ,ബഹു, നാസര്‍ സുല്ലമി  എടത്തനാട്ടുകര , സാലിഷ്  വാടാനപ്പള്ളി ,  തത്സമയം   KNM ONLINE  CLASSROOM ഇല്

ITHIKKANNIKALE VAZHIMARUKA BY SHUKOOR SWALAHI

ABDUSSALAM MONGAM @STATE CAMPAIGN INAGURAL PROGRAM – MONGAM

MM AKBAR @ STATE CAMPAIGN INAGURAL PROGRAMM MONGAM

വെള്ളിയാഴ്ച (01/02/2013) പൊതു പരിപാടി – ജിദ്ദ ഇന്ത്യന് ഇസ്ലാഹി സെന്റര്

അസ്സലാമു അലൈക്കും, സഹോദരന്മാരെ, ജിദ്ദ ഇന്ത്യന് ഇസ്ലാഹി സെന്റര് (NEAR MASJID MALIK SAUD, MADEENA ROAD) ഈ വരുന്ന വെള്ളിയാഴ്ച (01/02/2013) മഗ്രിബിന് ശേഷം സങ്കടിപ്പിക്കുന്ന പൊതു പരിപാടിയിലേക്ക് എല്ലാവരെയും സഹര്ഷം സ്വാഗതം ചെയ്യുന്നു, പരിപാടികള്‍ തത്സമയം KNM ONLINE CLASSROOM ലും HIDAYA RADIO യിലും ലഭ്യമാവും. ഇന്ഷാ അല്ലാഹ്.

LIVE in KNM ONLINE CLASSROOM

ഇന്ന് മക്ക സമയം 1.30 മുതല് മോങ്ങത്ത് നിന്നും തത്സമയം “തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിനു”, KNM കാമ്പയിന് സംസ്ഥാനതല ഉദ്ഘാടനം. ബഹു. APഅബ്ദുള്ഖാദര് മൌലവി, ബഹു. TP.അബ്ദുള്ള കോയ മദനി, ബഹു. MM മദനി, ബഹു. കരുവള്ളി മുഹമ്മദ് മൌലവി, ബഹു. അബ്ദുറഹ്മാന് സലഫി, MMഅക്ബര് സാഹിബ്, ഹനീഫ് കായക്കൊടി, അഹമ്മദ് അനസ് മൌലവി, Dr. അബ്ദുല് മജീദ് സ്വലാഹി, ആദില് ആത്തിഫ് സ്വലാഹി, അബ്ദുസലാം മോങ്ങം തുടങ്ങിയ പണ്ഡിത നേതാക്കള് പങ്കെടുത്ത് സംസാരിക്കുന്നു (ഇന് ഷാ അല്ലാഹ്) ഇ മഹാ സമ്മേളനം തത്സമയം കാണുവാനും കേള്ക്കുവാനും കേരള നദു -വത്തുല് മുജാഹിദീന് ഔദ്യോഗിക  ഓണ് ലൈന് ദഅവാ  ക്ലാസ്സ്റൂമായ KNM ONLINE CLASSROOM ലേക്ക് കുടുംബസമേതം സ്വാഗതം ചെയ്യുന്നു

KNM കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം

ഇന്‍ഷാ അല്ലാഹ് നാളെ മക്ക സമയം 1.30മുതല്‍ മോങ്ങത്ത് നിന്നും തത്സമയം തൌഹീദ്   വിശുദ്ധിക്ക്   വിമോചനത്തിനു ,  KNM   കാമ്പയിന്‍  സംസ്ഥാന തല  ഉദ്ഘാടനം .ബഹു .APഅബ്ദുള്‍ഖാദര്‍ മൌലവി ,ബഹു TP.അബ്ദുള്ള കോയ മദനി ,ബഹു .MM.മദനി ,ബഹു .കരുവള്ളി മുഹമ്മദ്‌ മൌലവി ,ബഹു .അബ്ദുറഹ്മാന്‍ സലഫി ,MMഅക്ബര്‍ സാഹിബ്‌ ,ഹനീഫ് കായക്കൊടി ,അഹമ്മദ് അനസ് മൌലവി ,Dr.അബ്ദുല്‍ മജീദ്‌ സ്വലാഹി ,ആദില്‍ ആത്തിഫ് സ്വലാഹി ,അബ്ദുസലാം മോങ്ങം തുടങ്ങിയ പണ്ഡിത നേതാക്കന്‍ മാര്‍ പങ്കെടുത്ത് സംസാരിക്കുന്നു ഇ മഹാ സമ്മേളനം തത്സമയം കാണുവാനും കേള്‍ക്കുവാനും ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു കേരള നദു -വത്തുല്‍ മുജാഹിദീന്‍ ഔദ്യോഗിക ബൈ ലക്സ് ക്ലാസ്സ്‌ റൂമായ KNM ONLINE CLASS ROOMലേക്ക് .

KNM കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം

ഇന്‍ഷാ അല്ലാഹ് നാളെ മക്ക സമയം 1.30മുതല്‍ മോങ്ങത്ത് നിന്നും തത്സമയം തൌഹീദ്   വിശുദ്ധിക്ക്   വിമോചനത്തിനു ,  KNM   കാമ്പയിന്‍  സംസ്ഥാന തല  ഉദ്ഘാടനം .ബഹു .APഅബ്ദുള്‍ഖാദര്‍ മൌലവി ,ബഹു TP.അബ്ദുള്ള കോയ മദനി ,ബഹു .MM.മദനി ,ബഹു .കരുവള്ളി മുഹമ്മദ്‌ മൌലവി ,ബഹു .അബ്ദുറഹ്മാന്‍ സലഫി ,MMഅക്ബര്‍ സാഹിബ്‌ ,ഹനീഫ് കായക്കൊടി ,അഹമ്മദ് അനസ് മൌലവി ,Dr.അബ്ദുല്‍ മജീദ്‌ സ്വലാഹി ,ആദില്‍ ആത്തിഫ് സ്വലാഹി ,അബ്ദുസലാം മോങ്ങം തുടങ്ങിയ പണ്ഡിത നേതാക്കന്‍ മാര്‍ പങ്കെടുത്ത് സംസാരിക്കുന്നു ഇ മഹാ സമ്മേളനം തത്സമയം കാണുവാനും കേള്‍ക്കുവാനും ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു കേരള നദു -വത്തുല്‍ മുജാഹിദീന്‍ ഔദ്യോഗിക ബൈ ലക്സ് ക്ലാസ്സ്‌ റൂമായ KNM ONLINE CLASS ROOMലേക്ക് .

സക്കറിയ സ്വലഹിയുടെയ് തൌബകള്‍………

Powered By Indic IME